വിക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൃഥ്വി ഷാ

വിക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡല്‍ഹിയുടെ സ്റ്റാര്‍ ഓപ്പണര്‍ പൃഥ്വി ഷാ. ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ സ്റ്റമ്പില്‍ പന്ത് കൊണ്ടിട്ടിരുന്നു. എന്നാല്‍ സ്റ്റമ്പില്‍ പന്ത് കൊണ്ടിട്ടും ബെയില്‍സ് താഴെ വീണില്ല. ഇതാണ് പൃഥ്വി ഷായുടെ രക്ഷകനായത്. രാജസ്ഥാന്റെ എക്‌സ്പ്രസ് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തായായിരുന്നു വിക്കറ്റില്‍ കൊണ്ടിട്ടും ബെയില്‍സ് താഴെ വീഴാതിരുന്നത്.

പൃഥ്വി ഷായ്ക്ക് ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഓവറിന്റെ അവസാന പന്ത് കണക്ട് ചെയ്യാന്‍ കഴിയാതെ വരുകയും അദ്ദേഹത്തെ മറികടന്ന് പന്ത് സ്റ്റമ്പില്‍ കൊള്ളുകയുമായിരുന്നു. എന്നാല്‍ സ്റ്റമ്പിലെ ബെയില്‍ നിലത്ത് വീഴാതിരുന്നതിനാല്‍ അത് വിക്കറ്റാകാതെ പൃഥി രക്ഷപ്പെട്ടു.

Top