പൃഥ്വിരാജ് ചിത്രം ‘ആദം ജോണിന്റെ’ മേക്കിങ് വീഡിയോ കാണാം

ജിനു വി എബ്രഹാം സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തുന്ന റൊമാന്റിക്‌ -ത്രില്ലർ ചിത്രമാണ് ആദം ജോൺ.

പ്രേക്ഷകർക്ക് ആകാംഷ നൽകുന്ന ആദം ജോണിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് ഇറക്കി.

പൃഥ്വിരാജ്, ഭാവന, മണിയൻ പിള്ള രാജു, നരേൻ തുടങ്ങി വൻ താര നിര അണിനിരക്കുന്ന ചിത്രമാണ് ആദം ജോൺ.

ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വൻ ജനപ്രീതി നേടി കഴിഞ്ഞിരിക്കുകയാണ്.

ചിത്രത്തിൽ പൃഥ്വിരാജ് പാടിയ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ബംഗാള്‍ നടിയായ മിസ്തിയാണ്.

Top