നിങ്ങള്‍ വിശ്വസിക്കുന്ന ഒരു കാരണത്തിനായി മരണം വരെ പോരാടാനുള്ള ദൃഢനിശ്ചയം; അതാണ് ഭഗത് സിംഗ്

Prithviraj

ന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരനായ വിപ്ലവകാരിയായിരുന്ന ഭഗത് സിംഗിന്റെ 112-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്.. ‘പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും വിശ്വാസത്തിനുമപ്പുറം.. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു കാരണത്തിനായി മരണം വരെ പോരാടാനുള്ള ദൃഢനിശ്ചയം. അതും വെറും 23 വയസുള്ളപ്പോള്‍…. യഥാര്‍ത്ഥ വീര്യം, ധൈര്യം, ദേശസ്നേഹം എന്നിവയുടെ പ്രതീകമാണ്… സിംഗെന്നും പൃഥ്വിരാജ് കുറിച്ചു’.

പൃഥ്വി നായകനായെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ സംഭാഷണമാണ് പലരും പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്.. ‘കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. ഡോണ്ട് യൂ സീ ദി ഐറണി…’ എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം പറയുന്ന ഡയലോഗ്.

Top