പൃഥിരാജിന്റെ മ്യൂസിക്കല്‍ ലൗ സ്റ്റോറിയായ മൈ സ്‌റ്റോറിയുടെ റീലീസ് ജൂലൈയില്‍

prithvi-raj

പൃഥിരാജും പാര്‍വ്വതിയും അഭിനയിച്ച മൈ സ്റ്റോറി ജൂലൈയില്‍ റീലിസ് ചെയ്യും.ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകറാണ് ചിത്രം ജൂലൈയില്‍ തീയേറ്ററില്‍ എത്തുമെന്ന് അറിയിച്ചത്.പൃഥിരാജിന്റെ പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പൃത്യക്ഷപ്പെടുന്നത്.

മനോജ് കെ ജയന്‍,ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍.പോര്‍ച്ചുഗലിലായിരുന്നു ചിത്രീകരണം .പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു.

സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം. കാനില്‍ പുരസ്‌കാരം നേടിയ പിയങ്ക് എഡിറ്റിങ്.ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍.

Top