ഇന്ത്യയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു

ന്ന് ചിങ്ങം ഒന്നിന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ്. മുഴുവനായും വിര്‍ച്വല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രത്തില്‍ താരം നായകനായി എത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗോകുല്‍രാജ് ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Top