റഷ്യക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ സൈനിക പരിചയമുള്ള തടവുകാരെ വിട്ടയക്കും; യുക്രൈന്‍ പ്രസിഡന്റ്

കീവ്: റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ സൈനിക പരിചയമുള്ള തടവുകാരെ വിട്ടയക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. യുക്രെയ്‌ന് അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട സെലന്‍സ്‌കി, ജീവന്‍ രക്ഷിച്ച് രാജ്യം വിട്ട് പോകാന്‍ റഷ്യന്‍ പട്ടാളക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, യുക്രെനില്‍ നിന്നും നാല് ലക്ഷത്തിലധികം ആളുകള്‍ രാജ്യംവിട്ടുപോയെന്ന് ഇന്ത്യയിലെ യുക്രെയ്ന്‍ അംബാസഡര്‍ ഡോ. ഇഗോര്‍ പോളിഖ പറഞ്ഞു. യുദ്ധം അവസാനിച്ചില്ലെങ്കില്‍ എണ്ണം ഏഴ് ദശലക്ഷത്തിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യം കടക്കാന്‍ ലക്ഷക്കണക്കിനാളുകളാണ് അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം ആശങ്കയറിയിച്ചു.

Top