ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകളുമായി തടവുകാർ

തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി  ഹവായി ചെരുപ്പുകളും നിർമ്മിക്കും. ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ എന്ന പേരിൽ ഈ ചപ്പലുകൾ ഇനി മുതല്‍ മാർക്കറ്റിൽ ലഭിക്കും. ചപ്പാത്തിയും മറ്റ് ഉല്‍പ്പന്നങ്ങളെയും പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ചെരുപ്പ് നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ക്കും അസംസ്‌കൃതവസ്തുക്കള്‍ക്കുമായി  ചിലവായത് 2 ലക്ഷം രൂപയാണ്. ദിവസം 500 ചെരുപ്പുകള്‍ വരെ  നിര്‍മിക്കാം എന്നാണ് കണക്കുക്കൂട്ടുന്നത്. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. എൻപത് രൂപയാണ് ഫ്രീഡം ചപ്പലിന്റെ വില.

Top