ബക്കറ്റിലെ വെള്ളം തുളുമ്പിയതിന്റെ പേരില്‍ ജയിലില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

punishment

മനില: ഫിലിപ്പൈന്‍സിലെ ക്യൂസോണ്‍ സിറ്റി ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു.

10 പേര്‍ക്ക് പരിക്കേറ്റു. ബക്കറ്റിലെ വെള്ളം തുളുമ്പിയതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.

പാറക്കല്ലുകളും കസേരകളുമുപയോഗിച്ചാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.

3,400 ഓളം തടവുകാരുള്ള ജയിലില്‍ 800 പേര്‍ മയക്കുമരുന്ന് കേസുകളില്‍പ്പെട്ടവരാണെന്ന് അധികൃതര്‍ അറിയിച്ചു.

Top