തിരുവനന്തപുരം: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പരോളിലിറങ്ങി മുങ്ങിയ പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി.
ഇരുപത്തിനാല് വര്‍ഷം മുമ്പ് പരോളിലിറങ്ങിയ ശേഷം മുങ്ങിയ മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള കാലം ജയിലില്‍ കഴിയാമെന്ന് പറഞ്ഞ് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയത്.
1991-ലാണ് കൊച്ചയിലെ ഒരു കൊലക്കേസില്‍ പ്രതിയായ നാസര്‍ ജീവപര്യന്തം ശിക്ഷക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. രണ്ടുവര്‍ഷത്തിനുശേഷം ഒരു മാസത്തെ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ നാസര്‍ പിന്നീട് ഒളിവില്‍ പോയി. ആദ്യം കാസര്‍ഗോഡ് പോയ ഇയാള്‍ ഒരു കള്ള പാസ്സ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്നു.
ഒടുവില്‍ 11 വര്‍ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം സമ്പാദ്യമെല്ലാം തീര്‍ന്നു. സ്വന്തമായി കുടുംവുമില്ല. സഹായിക്കാനും ആരുമില്ലാതെ അര്‍ബുദ രോഗിയായി തിരിച്ചെത്തിയപ്പോഴാണ് ജയിലിലേക്ക് തന്നെ തിരിച്ച് പോകാന്‍ ഇയാള്‍ തീരുമാനിച്ചത്.
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നാസറിനെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് ശ്രമിക്കവെയാണ് നാസര്‍ സ്വമേധയാ ജയിലിലെത്തിയത്.
അതേസമയം ഇയാളുടെ ഒപ്പം ശിക്ഷപ്പെട്ട ഏഴു പ്രതികളും ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.