തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലില്‍ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍. തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി രേഖകള്‍ പരിശോധിക്കണം.

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയില്‍ വകുപ്പും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അടിവയറിലെ അള്‍ട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെല്‍ പ്രൊഫൈല്‍, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടത്.

തടവുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ മുന്‍പ് മര്‍ദനമേറ്റിട്ടുണ്ടോ, ജയിലില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്.

ഈ പരിശോധനകളുടെ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

 

Top