ബൈക്കുള്ള ജയില്‍ കലാപം; ഇന്ദ്രാണിയുള്‍പ്പടെ 200 സഹതടവുകാര്‍ക്കെതിരെ കേസ്

indrani

മുംബൈ: ബൈക്കുള്ള ജയിലില്‍ നടന്ന കലാപത്തില്‍ ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.

മുട്ടമോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജയില്‍ ജീവനക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന് മഞ്ജുള ഷെട്ടിയെന്ന തടവുകാരി മരിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്ദ്രാണി സഹതടവുകാരെയും കൂട്ടി ജയിലില്‍ കലാപം നടത്തിയെന്നും ജയിലിലെ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.

പ്രതിഷേധം രൂക്ഷമായതോടെ ജയില്‍ എസ്‌ ഐയ്ക്കും അഞ്ച് ജയില്‍ ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

മഞ്ജുളയുടെ സെല്ലിലുണ്ടായിരുന്ന തടവുകാരിയുടെ പരാതിയിലാണ് ആറുപേര്‍ക്കെതിരേ കേസ്. ഈ തടവുകാരിയ്‌ക്കെതിരെയും ജയില്‍ കലാപത്തിന് കേസ് എടുത്തിട്ടുണ്ട്.

Top