ഗൗത നവ്‌ലാഖക്ക് കണ്ണട അനുവദിക്കാതെ ജയിൽ അധികൃതർ

ഹാരാഷ്ട്ര : എൽഗാർ പരിഷദ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ച് തലോജ ജയിൽ അധികൃതർ. കഴിഞ്ഞ മാസം 27-ാം തീയതി നവ്‌ലാഖയുടെ കണ്ണട നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ കണ്ണട അയച്ചു നൽകിയെങ്കിലും ജയിൽ അധികൃതർ നൽകാൻ തയ്യാറായില്ല. കണ്ണട നഷ്ടപ്പെട്ട കാര്യം നവ്‌ലാഖ ജയിൽ അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ അധികൃതർ ഇത് വകവച്ചില്ല. മൂന്ന് ദിവസത്തെ അഭ്യർത്ഥനയ്ക്കൊടുവിലാണ് കണ്ണ‌ട നഷ്ടപ്പെട്ട കാര്യം നവ്‌ലാഖയുടെ ബന്ധുക്കളെ അറിയിച്ചത്. കണ്ണട ജയിലിലേക്ക് അയച്ചാൽ കൈമാറാമെന്ന് അധികൃതർ അറിയിച്ചിരുന്നതായി നവ്‌ലാഖയുടെ പങ്കാളി സാഭാ ഹുസൈൻ പറഞ്ഞു. എന്നാൽ കണ്ണട അദ്ദേഹത്തിന് നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കണ്ണടയില്ലാതെ കാണാൻ സാധിക്കുന്നില്ലെന്നും സാഭാ ഹുസൈൻ പറഞ്ഞു.

Top