സ്വിഫ്റ്റിനു മുന്‍പെ 208 ഹാച്ച്ബാക്കുമായി പ്യൂഷോ കാറുകള്‍ ഇന്ത്യയില്‍

Pusho cars

ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ ഒരിക്കല്‍ കൂടി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിലെത്തുന്നതിനു മുന്‍പ് സികെ ബിര്‍ല ഗ്രൂപ്പുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ കൈകോര്‍ത്തിട്ടുണ്ട്. 2019 ഓടെ പ്യൂഷോ കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

208 ഹാച്ച്ബാക്കുമായാണ്‌ ഇന്ത്യയില്‍ പ്യൂഷോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്‌. പവര്‍ വിന്‍ഡോസ്, ഇലക്ട്രിക്കല്‍ ORVM കള്‍ എന്നിവയാണ് മോഡലിന്റെ സവിശേഷതകള്‍.

‘പിസിഎ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ’ പേരിലാണ് പ്യൂഷോ 208 ഹാച്ച്ബാക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യൂവല്‍ ഫ്രണ്ട്‌സൈഡ് എയര്‍ബാഗുകള്‍ എന്നിവയാണ് മോഡലിന്റെ മറ്റു സവിശേഷതകള്‍.

സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ് പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം.  പ്യൂഷോ 208 ഹാച്ച്ബാക്കിനൊപ്പം പ്യൂഷോ 3008 എസ്‌യുവിയും വിപണിയില്‍ എത്തുമെന്നാണ് വിവരം.

Top