ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി

Nirmala Sitharaman

ൽഹി : ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരോടായിരുന്നു കൂടിക്കാഴ്ച.വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം.

മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വളര്‍ച്ച, നിക്ഷേപ സമാഹരണം, വിഭവ സമാഹരണം തുടങ്ങിയ വിഷയങ്ങളില്‍ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു.

Top