ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അദ്ധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

rape

ആലപ്പുഴ: ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് നേരെ പ്രധാന അദ്ധ്യാപകന്റെ പീഡന ശ്രമം. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകന്‍ കുളത്തൂപ്പുഴ സ്വദേശിയായ മുഹമദ് ബുസിരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സഹോദരന്‍ ക്ലാസില്‍ കുരത്തക്കേട് കാണിക്കുന്നെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തി. അനുജനെ പുറത്ത് നിര്‍ത്തിയതിന് ശേഷം പെണ്‍കുട്ടിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

കുട്ടിയുടെ ബന്ധുക്കളാണ് ചൈല്‍ഡ് ലൈനില്‍ സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെന്മല പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ മുഹമദ് ബുസിരി ഒളിവില്‍ പോയി.

ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

Top