ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

വണ്ടിപ്പെരിയാര്‍ : സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പന്റെ് ചെയ്തത്. സംഭവം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍.

ജൂണ്‍ അഞ്ചിനാണ് ബാലകൃഷ്ണന്‍-ഭാഗ്യലക്ഷ്മി ദമ്പതികളുടെ ആറുവയസ്സുകാരനായ മകനെ അധ്യാപിക ചൂരലുകൊണ്ട് പുറത്ത് അടിച്ചു പരിക്കേല്‍പ്പിച്ചത്. വരയിട്ട നോട്ടില്‍ വരിതെറ്റി എഴുതിയതിനായിരുന്നു ചൂരല്‍ പ്രയോഗം. കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് പാടുകള്‍ മാതാവ് കാണുന്നത്. സംഭവത്തില്‍ അധ്യാപിക ഷില അരുള്‍ റാണിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

Top