വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് പരാതി; പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്

beat

പുല്‍പ്പള്ളി :വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു എന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്. പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ആര്‍ രവിക്കെതിരെയാണ് പുല്‍പള്ളി പോലീസ് കേസ് എടുത്തത്. വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്നാണ് പരാതി.

പ്രിന്‍സിപ്പാളിനെതിരെ ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തനിക്കെതിരായ ആരോപണം നിഷേധിച്ചു.

Top