പ്രണയത്തിനായി അയാക്കോ രാജകുമാരി കൊട്ടാരം ഉപേക്ഷിക്കുന്നു

വാഷിംഗ്ടണ്‍ : ജാപ്പനീസ് രാജകുമാരിയായിരുന്ന മാകോയുടെ പാത പിന്തുടരുകയാണ് അയാക്കോ രാജകുമാരിയും. രാജകുടുംബത്തിന് പുറത്ത് നിന്നുള്ള കി മൊറിയയെ പ്രണയിച്ചതിനാല്‍ രാജകീയപദവികളും കൊട്ടാരവും ഉപേക്ഷിക്കുകയാണെന്ന് അയാക്കോ രാജകുമാരി അറിയിച്ചു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ കൊട്ടാരം പുറത്ത് വിട്ടിരുന്നു.

ayakko-king

ഒക്ടോബര്‍ 29 ന് ടോക്യോയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. ജപ്പാനിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന കി മൊറിയയെ കഴിഞ്ഞ വര്‍ഷമാണ് അയാക്കോ രാജകുമാരി പരിചയപ്പെടുന്നത്. അയാക്കോയുടെ അമ്മ ഹിസാക്കയും മൊറിയയുടെ അമ്മയും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇരുവരുടെയും പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും നയിച്ചത്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് അയാക്കോ പറഞ്ഞു. മാകോ രാജകുമാരി കഴിഞ്ഞവര്‍ഷമാണ് സുഹൃത്തിനെ വിവാഹം കഴിക്കുന്നതിനായി രാജകീയപദവികള്‍ ഉപേക്ഷിച്ചത്. ജപ്പാനിലെ നിയമം അനുസരിച്ച് രാജകുടുംബത്തിന് പുറത്തു നിന്നും വിവാഹം കഴിക്കുന്നവര്‍ കൊട്ടാരത്തില്‍ തുടരാനോ രാജകീയ പദവികള്‍ വഹിക്കാനോ പാടില്ല.

Top