വേഗതയുടെ രാജകുമാരന് ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റില്‍ വീണ്ടും സ്വര്‍ണം

ഒസ്റ്റാര്‍വ: ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ വിശേഷണത്ത ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാക്കിയിരിക്കുന്നു.

10.06 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. 0.03 സെക്കന്റ് വ്യത്യാസത്തില്‍ ക്യൂബയുടെ യുനിയര്‍ പെരെസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ബോള്‍ട്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 10.26 സെക്കന്റില്‍ തുര്‍ക്കിയുടെ ജാക് അലി ഹാര്‍വെ വെങ്കലം നേടി.

മത്സരം പൂര്‍ത്തിയാക്കാനെടുത്ത സമയത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് ബോള്‍ട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

എട്ടു തവണ ഒളിമ്പിക് ചാമ്പ്യന്‍ കിരീടം നേടിയ ബോള്‍ട്ട് ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ബൂട്ടഴിക്കും.

Top