ഹാരി രാജകുമാരന്റെയും , മെഗാൻ മാർക്കലിന്റെയും പ്രണയ കഥ ടിവി ചിത്രമായി എത്തുന്നു

Prince Harry

ലണ്ടൻ : ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും , അമേരിക്കന്‍ നടി മെഗാൻ മാർക്കലിന്റെയും പ്രണയ കഥ ടിവി ചിത്രമായി എത്തുന്നു. ഹാരിയും,മെഗാനും കണ്ടുമുട്ടിയതും, ഇവർക്കിടയിൽ പ്രണയമുണ്ടായതുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തും.

ഹാരി & മെഗാൻ : ദ റോയൽ ലൗസ് സ്റ്റോറി എന്ന പേരിലാണ് ചിത്രം ടിവിയിൽ എത്തുന്നത്.ബ്രിട്ടൻ രാജകുടുംബത്തിലെ കിരീടാവകാശികളിൽ അഞ്ചാമനാണ് ഹാരി രാജകുമാരൻ.

2016 ജൂലൈയില്‍ ഹാരിയും മേഗനും കണ്ടുമുട്ടിയതുമുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം മാധ്യമങ്ങളെ അറിയിച്ച ഹാരി മെഗാന്റെ സ്വകാര്യജീവിതത്തിലേക്ക് ക്യാമറ തുറന്നുവച്ച് അവളെ ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബര്‍ ആദ്യം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 2018 രാജകിയ വിവാഹം ഉണ്ടാകുമെന്നാണ് കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പ്.

Top