ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായെത്തി

Prince Harry

സിഡ്‌നി: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും 16 ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായി സിഡ്‌നിയിലെത്തി. സിഡ്‌നി ഹാര്‍ബര്‍ റെസിഡന്‍സിയാണ് ഇവര്‍ എത്തിയത്. വിവാഹിതരായ ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. സന്ദര്‍ശനവേളയില്‍ ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

വെള്ളിയാഴ്ച സിഡ്‌നിയില്‍ ആരംഭിക്കുന്ന നാലാമത് ഇന്‍വിക്റ്റസ് ഗെയിംസില്‍ ഹാരി പങ്കെടുക്കും. പിന്നീട് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇരുവരും ന്യൂസിലന്‍ഡിലേക്ക് തിരിക്കും.

Top