പ്രീമിയര്‍ ലീഗില്‍ ചെല്‍സി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് അവസാനം കുറിച്ച് ലിവര്‍പൂള്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളികള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. കര്‍ട്ടിസ് ജോണ്‍സും കീന്‍ ബ്രയനുമാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ജയത്തോടെ 26 കളിയില്‍ 43 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.

ചെല്‍സി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യപകുതിയില്‍ ഹാന്‍ഡ്ബോളിനെ തുടര്‍ന്ന് പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചത് യുണൈറ്റഡിന് തിരിച്ചടിയായി. സമനില വഴങ്ങേണ്ടി വന്നതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള മാന്‍ യുണൈറ്റഡിന്റെ പോയന്റ് വ്യത്യാസം 12 ആയി ഉയര്‍ന്നു. 50 പോയിന്റുള്ള യുണൈറ്റഡ് രണ്ടാമതും 44 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്തുമാണിപ്പോള്‍.

ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. ആറാം മിനിറ്റില്‍ യൂറിയുടെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലെസ്റ്ററിന്റെ തോല്‍വി. ഡേവിഡ് ലൂയിസ്, അലക്സാന്ദ്രേ ലകാസറ്റെ, നിക്കോളാസ് പെപെ എന്നിവരാണ് ആഴ്സനലിന്റെ ഗോളുകള്‍ നേടിയത്. 49 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നും 37 പോയിന്റുള്ള ആഴ്സണല്‍ പത്തും സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ടോട്ടനം എതിരില്ലാത്ത നാല് ഗോളിന് ബേണ്‍ലിയെ തകര്‍ത്തു. ഗരെത് ബെയ്ലിന്റെ ഇരട്ടഗോള്‍ മികവിലാണ് ടോട്ടനത്തിന്റെ വിജയം. രണ്ട് , 55 മിനിറ്റുകളിലായിരുന്നു ബെയ്ലിന്റെ ഗോളുകള്‍. പതിനഞ്ചാം മിനിറ്റില്‍ ഹാരി കെയ്നും മുപ്പത്തിയൊന്നാം മിനിറ്റില്‍ ലൂക്കാസ് മൗറയും ടോട്ടനത്തിന്റെ മറ്റ് ഗോളുകള്‍ നേടി. 25 കളിയില്‍ 39 പോയിന്റുള്ള ടോട്ടനം ലീഗില്‍ എട്ടാം സ്ഥാനത്താണ്.

 

Top