പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനം; 17,300 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും

തമിഴ്നാട് : പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദര്‍ശനം തുടരുന്നു. 17,300 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുനെല്‍വേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് മോദി മഹാരാഷ്ടയിലേക്ക് തിരിക്കും.

ഇന്നലെ തമിഴ്‌നാട്ടില്‍ എത്തിയ പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുപ്പൂരിലെത്തിയ മോദി റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. ഡിഎംകെയെ രൂക്ഷമായാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.

അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാര്‍ട്ടിനേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്നാട്ടില്‍ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Top