പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഒക്ടോബര്‍ 27, 28 തിയതികളില്‍

ജിദ്ദ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 27, 28 തിയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി വ്യാപാരകരാറുകൾ ഇതിനകം ഇന്ത്യയും സൌദിയും ഒപ്പുവെച്ചിട്ടുണ്ട്. പുതിയ സന്ദര്‍ശനത്തിലും വ്യാപാരകരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. സന്ദര്‍ശന ദിവസങ്ങളില്‍ സൌദിയില്‍ ആഗോള നിക്ഷേപ സംഗമം നടക്കുന്നുണ്ട്. 2016ൽ മോദി സൗദി സന്ദർശിച്ചിരുന്നു.

Top