18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; നിര്‍മാതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മെയ് ഒന്നു മുതല്‍ കോവിഡ് വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാക്സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുള്ളതും അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ കമ്പനികളുടെ മേധാവികള്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി വൈകിട്ട് ആറിനാണ് യോഗം. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനമായത്.

 

Top