ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായിയുള്ള പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ൽഹി : സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും. യാക്കോബായ സഭയുമായി നാളെയാണ് ചര്‍ച്ച. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് യാക്കോബായ വിഭാഗവും സഭാ നിലപാട് പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ഓര്‍ത്തഡോക്‌സ് പക്ഷവും വ്യക്തമാക്കി.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സഭാതര്‍ക്കത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തലത്തിലുള്ള ഇടപെടല്‍. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇരുസഭാ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.

ഓര്‍ത്തഡോക്സ് സഭയുമായി ഇന്നും യാക്കോബായ വിഭാഗവുമായി നാളെയുമാണ് ചര്‍ച്ച. നാളെ നടക്കുന്ന ചര്‍ച്ചയില്‍ യാക്കോബായ സഭയില്‍ നിന്ന് മെത്രാപോലീത്തന്‍ ട്രസ്റ്റിജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറിതോമസ് മാര്‍ തിമോത്തിയോസ്,കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ പങ്കെടുക്കും. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മെത്രാപോലീത്തന്‍ ട്രസ്റ്റിജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

Top