വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം; പ്രധാനമന്ത്രിയുടെ പരീക്ഷാ പേ നാളെ നടക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന ആശയവിനിമയ പരിപാടിയായ പരീക്ഷാ പേ നാളെ നടക്കും. ഡല്‍ഹിയിലെ ടോകടോറ സ്റ്റേഡിയത്തില്‍ വച്ചാണ് 2000ത്തോളം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള ഈ പരിപാടി. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍മാരാകുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ് പരിപാടിയുടെ അവതാരകര്‍.

കൊല്ലപരീക്ഷയ്ക്ക് മുന്നോടിയായി നടക്കുന്ന പരീക്ഷാ പേയുടെ മൂന്നാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാന മന്ത്രി ചര്‍ച്ച നടത്തും. 2018ലായിരുന്നു പരിപാടിയുടെ ആദ്യ എഡിഷന്‍ നടന്നത്.

Top