അപൂര്‍വ്വ നടപടി; മോദിയുടെ വാക്ക് രജ്യസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെ ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നു നീക്കുന്നത് അപൂര്‍വ നടപടിയാണ്.

പ്രധാനമന്ത്രിയുടെ ഈ വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന്റെ നടപടി.സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജനസംഖ്യാ റജിസ്റ്റര്‍ ജനസംഖ്യാപരമായ വിവരങ്ങള്‍ ഉപയോഗിച്ച് നവീകരിക്കുന്നതെന്നു വ്യാഴാഴ്ച നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞു.

2010ല്‍ കോണ്‍ഗ്രസാണ് എന്‍പിആര്‍ കൊണ്ടുവന്നതെന്നും 2015ല്‍ ചിത്രവും ബയോമെട്രിക് വിവരങ്ങളും ചേര്‍ന്നു പുതുക്കുക മാത്രമാണ് ചെയ്തതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്കു മറുപടി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസംഗത്തിലെ ഒരു വാക്കും രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Top