ജനാധിപത്യത്തിന്റെ വേരുകള്‍ പാകിസ്ഥാനില്‍ ഉറക്കട്ടെ;ഇമ്രാന്‍ഖാന് ആശംസകളുമായി നരേന്ദ്രമോദി

modi-imran

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന് വലിയ തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പില്‍ വിജയം വരിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ വേരുകള്‍ പാകിസ്ഥാനില്‍ ഉറക്കാന്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. അയല്‍രാജ്യത്തിന്റെ വികസനവും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ പുറകെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഇമ്രാന്‍ ഖാനും പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണു എന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

Top