രാജ്യത്ത് പുതിയ ഒമ്പത് വന്ദേഭാരതുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

ന്യൂഡല്‍ഹി : പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി, റാഞ്ചി -ഹൗറ, ജാംനഗര്‍ -അഹമ്മദാബാഗ്, ഉദയ്പൂര്‍- ജയ്പൂര്‍, തിരുനെല്‍വേലി- മധുര- ചെന്നൈ, ഹൈദരബാദ്- ബംഗളൂരു, വിജയവാഡ -ചെന്നൈ, പട്‌ന -ഹൗറ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.

അതേസമയം, കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും.

Top