നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ൽഹി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിലെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധന്‍ മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസമ്പോദന ചെയ്യുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സുശാസന്‍ ദിവസ് ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.

Top