തമിഴ്നാട് ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി

ഡൽഹി: ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങൾ സന്ദ‍ർശിക്കാൻ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 28, 29 തീയതികളിലാകും പ്രധാനമന്ത്രി ഗുജറാത്തും തമിഴ്‌നാടും സന്ദർശിക്കുക. ജൂലൈ 28 ന് ഉച്ചയോടെ സബർകാന്തയിലെ ഗധോഡ ചൗക്കിയിൽ സബർ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം, പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകുകയും വൈകുന്നേരം ചെന്നൈയിലെ ജെ.എൽ.എൻ (ജവഹർലാൽ നെഹ്രു) ഇൻഡോർ സ്‌റ്റേഡിയത്തിൽ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ജൂലൈ 29ന് രാവിലെ അണ്ണാ സർവകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ഗിഫ്റ്റ് സിറ്റി സന്ദർശിക്കാൻ ഗാന്ധിനഗറിലേക്ക് പോകും, അവിടെ വൈകുന്നേരം ഏകദേശം 4 മണിക്ക് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.

Top