ലോക്‌സഭ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡല്‍ഹി: ലോക്‌സഭ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട സമ്മേളന കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കൊവിഡ് എന്നും കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിനേഴാം ലോക്‌സഭയ്ക്ക് സമാപനം കുറിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി

അതെസമയം, യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. കഴിഞ്ഞ 8 മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത് 3-ആം തവണയാണ്.

Top