ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിന് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിന് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തതയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഇന്ത്യ വ്യാവസായിക ശേഷി ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 27 വര്‍ഷം ഇന്ത്യക്ക് നിര്‍ണായകമാണ്. എല്ലാ മേഖലകളിലും സമഗ്രമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ലോകം മുഴുവന്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ട് ഇന്ത്യക്ക് കഴിയുന്നില്ല എന്നാണ്. നിര്‍മാണ മേഖലയില്‍ വലിയ ഊന്നലാണ് സര്‍ക്കാര്‍ നല്‍കുന്നത്. മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. കാര്‍ഷിക മേഖലക്ക് വ്യവസായിക രംഗത്തിന്റെ പിന്തുണ അനിവാര്യമാണന്നും മോദി പറഞ്ഞു.

Top