വനിതകളുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സ്ത്രീകള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ നിരവധിയായ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രസംഗത്തില്‍ മോദി പറഞ്ഞു.

‘അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാരീശക്തിയെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളില്‍ സ്ത്രീശാക്തീകരണം നടപ്പിലാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുന്നതില്‍ സര്‍ക്കാരും അഭിമാനിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു. സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, ബാക്ക് അക്കൗണ്ട്, ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം തുടങ്ങി പദ്ധതികള്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ളതാണെന്ന് മോദി ചൂണ്ടിക്കാണിച്ചു.

 

Top