ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്‌സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പത്തിലധികം സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.

അതേസമയം, രാജ്യത്ത് 24 മണിക്കുറിനിടെ 2,59,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 4,209 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 2,91,331 ആയി. ഇതുവരെ 2,60,31,991 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 30,27,925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

 

Top