പ്രതിപക്ഷം ഭരണഘടനയേയും ജനാധിപത്യത്തേയും അപമാനിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടത്താന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഇരുസഭകളിലേയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്. പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞ വ്യക്തി തന്റെ പ്രവര്‍ത്തനത്തില്‍ പശ്ചാത്തപിക്കുന്നില്ല’ ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പെഗാസസുമായി ബന്ധപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന തട്ടിയെടുത്ത തൃണമൂല്‍ എംപി സാന്തനു സെന്നിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

 

Top