മഹാമാരിയെ നേരിടുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഡിജിറ്റല്‍ സാങ്കേതികവിദ്യ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിന്‍, ആരോഗ്യസേതു എന്നീ ആപ്പുകള്‍ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. മഹാമാരി നേരിടുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സഹായിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു. വിവാടെക് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

Top