പ്രധാനമന്ത്രി ബിസിനസ്സുകാരുടെ മന്ത്രിയാണോ? വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളുടെ പ്രധാന മന്ത്രിയാണോ, ബിസിനസ്സുകാരുടെ പ്രധാനമന്ത്രിയാണോ എന്നാണ് രാഹുല്‍ ഗാന്ധി എംപി ചോദിച്ചത്. കര്‍ഷകര്‍ക്ക് ഒപ്പമാണ് താന്‍. കര്‍ഷകരുടെ സമരത്തില്‍ അഭിമാനിക്കുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ വീണ്ടും ഉന്നയിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും. അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം നടക്കുമ്പോഴും പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

Top