ബുറേവി ചുഴലിക്കാറ്റ്, കേരളത്തിന്‌ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ൽഹി : ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കമെന്നാണ്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായാണ് ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക.

ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്ന് മോദി പറഞ്ഞു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു എന്നും മോദി പറഞ്ഞു.

Top