ഡല്‍ഹി: എഴുപത്തിമൂന്ന് വര്‍ഷങ്ങളുടെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്ത വീഡിയോകളാണ് നമോയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര് ‘എക്സ്പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
നമോ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഈ വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള അവസരമുണ്ട്. ഇതിന് പുറമെ ഇ-കാര്‍ഡ് വഴി പ്രധാനമന്ത്രിക്ക് ആശംകള്‍ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കാം. സമാനമായി മറ്റനേകം ജന്‍മദിനാഘോഷ പരിപാടികളിലും പൊതുജനങ്ങള്‍ക്ക് നമോ ആപ് വഴി പങ്കുചേരാം.
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് നമോ ആപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാജ്യത്തിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് നവീന മാധ്യമങ്ങള്‍ വഴി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നമോ ആപ്ലിക്കേഷന്‍ ആരംഭിച്ചത്.