50 വര്‍ഷത്തെ 50 ഓര്‍മ്മകള്‍ പങ്കിടുന്ന പുസ്തകം നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി

50 വര്‍ഷത്തെ സേവന കാലയളവിനിടയിലെ 50 ഓര്‍മ്മകള്‍ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകള്‍ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു.

”യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നല്‍കി. അതില്‍ എനിക്ക് പ്രത്യേക സന്ദേശവും കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അനേകം തലമുറകള്‍ക്ക് പ്രചോദനാത്മകമാണ്. ദുബായിയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭവാനകളും ഈ ഭൂമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനവും വാക്കുകളാല്‍ നിര്‍വചിക്കാന്‍ കഴിയുന്നതിലും ഒരുപാട് മുകളിലാണ്.” ഇതായിരുന്നു പ്രധാനമന്ത്രി മോദി എക്സില്‍ പങ്കുവച്ചത്.

തുടര്‍ന്ന് ഇതില്‍ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്സില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെല്‍ അലിയില്‍ ഭാരത് മാര്‍ട്ട് ഉദ്ഘാടനം ചെയ്തത്.

Top