ജനങ്ങളുടെ അഭിലാഷം സഫലീകരിക്കൂ; കെജരിവാളിന് മോദിയുടെ ആശംസ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച കെജരിവാളിനും ആംആദ്മിപാര്‍ട്ടിക്കും ട്വിറ്ററിലൂടെ ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിന് കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദിക്കായി കെജ്രിവാള്‍ മറുപടി ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് കൈയിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പ്രചാരണത്തില്‍ സജീവമായെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരമേറ്റെങ്കിലും രണ്ട് തവണയും ഡല്‍ഹിയില്‍ ഭരണം പിടിക്കാനായില്ല.

Top