കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ: ആശംസിച്ച് മോദി

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെയെന്നും അദ്ദേഹം കുറിച്ചു.

യേശു ക്രിസ്തുവിന്റെ വിലയേറിയ ചിന്തകള്‍, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണെന്നും മോദി ട്വീറ്റ് ചെയ്തു.

Top