വി.എസ്. അച്യുതാനന്ദന് നൂറാം ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് നൂറാം ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഎസുമായുള്ള ഇടപഴകലുകള്‍ ഓർക്കുന്നുവെന്നും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം അദ്ദേഹം നയിക്കട്ടെയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമൊപ്പമുള്ള ചിത്രവും മോദി പങ്കുവച്ചു.

‘‘നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻജിക്ക് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.’’- പ്രധാനമന്ത്രി എക്സില്‍‍ കുറിച്ചു.

Top