ഓഖി ദുരന്ത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും

modi

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക.

ഇത് സംബന്ധിച്ച സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചു. കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും.

പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു.

Top