പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന്

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജിഇ, പെപ്‌സി, കൊക്കക്കോള, മാസ്റ്റര്‍കാര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. ബെല്‍ജിയം, അര്‍മേനിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയും മോദി കാണും.

Top