ഏഴ് ദിവസത്തെ അ​മേ​രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് പു​റ​പ്പെ​ടും

ന്യൂഡല്‍ഹി : അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഏഴ് ദിവസത്തെ ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം അമേരിക്കയിലെത്തുന്ന നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ഗോ ബാക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് പീറ്റര്‍ ഫ്രീഡ്രിക്ക് പറഞ്ഞു. അമേരിക്കയില്‍ മോദിക്കുവേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയെ വിമര്‍ശിച്ച അദ്ദേഹം മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നുവെന്നും അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണെന്നും വിമര്‍ശിച്ചിരുന്നു.

Top