പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 22 മുതല്‍ 27 വരെയാണ് മാദിയുടെ അമേരിക്ക സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്.

സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ തുടര്‍ നിലപാടുകള്‍ എന്താകുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര.

 

Top