പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഇനി സിംഗപ്പൂര്‍ ഓര്‍ക്കിഡ്

modi

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ നാഷണല്‍ ഓര്‍ക്കിഡ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതിന്റെ ഓര്‍മ്മയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഇനി ഓര്‍ക്കിഡിന്. സിംഗപ്പൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഡെന്‍ഡ്രോബ്ര്യം നരേന്ദ്രമോദി എന്ന് പേര് നല്‍കിയിരിക്കുന്നത്.

narendra-modi

യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പട്ടികയിലുളള ഏക ഉഷ്ണമേഖല ഉദ്യാനമാണ് സിംഗപ്പൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രമായ ശ്രീ മാരിയമ്മന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു.

ചൈനാ ടൗണ്‍ ജില്ലയില്‍ സൗത്ത് ബ്രിഡ്ജ് റോഡില്‍ഡെയ്റ്റൗണില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം , നിര്‍മ്മാണത്തിന്റെ പ്രത്യേകതയും ചരിത്രപരമായ പ്രാധാന്യവും കാരണം നാഷണല്‍ സ്മാരകമായി ഉയര്‍ത്തിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് ഈ ക്ഷേത്രം. സിംഗപ്പൂരിന്റെ സാംസ്‌കാരികവകുപ്പ് മന്ത്രി ഗ്രേസ് യീനും,പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ചുലിയ മസ്ജിദും സന്ദര്‍ശിച്ചു. ചൈന ടൗണ്‍ ജില്ലയിലെ സൗത്ത് ബ്രിഡ്ജിലെ സെന്‍ട്രല്‍ ഏരീയയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

Top